തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള പാർലമെന്റിലെ നന്ദിപ്രമേയ ചർച്ചയിലാണ് കോൺഗ്രസിനെ ശക്തമായി വിമര്‍ശിച്ച് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി രംഗത്തെത്തിയത്.
കോൺഗ്രസിനെ പോലൊരു ദേശീയ പാർട്ടിയെ പ്രാദേശിക പാർട്ടിയായി സ്വാഗതം ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ഇത്തരം വലിയൊരു പതനത്തിലേക്ക് അവരെ നയിച്ചത് എന്താണ്. കഴിഞ്ഞ 65 വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ നിങ്ങളെ ശിക്ഷിച്ചതാണ്- റൂഡി പറഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാൽ തന്നെ, മുഖ്യവിജലിൻസ് കമ്മിഷണർ, സിബിഐ ഡയറക്ടർ, ലോക്പാല്‍ നിയമനം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുബോള്‍ കോൺഗ്രസിനെ പരിഗണിക്കില്ലെന്ന റൂഡിയുടെ പരാമർശം പ്രതിപക്ഷത്ത് നിന്നുള്ള ബഹളത്തിന് ഇടയാക്കി.