പട്‌ന സ്‌ഫോടനത്തിന് ഉപയോഗിച്ച പണം മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തല്‍
ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് മോഷ്ടിച്ച പണമാണ് പട്‌ന സ്‌ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ സിമി നേതാവ് ഹൈദരലിയെ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചത്.
2010ല്‍ ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് 2.5 കോടിയുടെ സ്വര്‍ണവും പണവും നഷ്ട്പ്പെടുകയായിരുന്നു. സിമിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ അബു ഫൈസലിനാണ് സ്‌ഫോടനത്തിനായുള്ള പണം തീവ്രവാദികള്‍ക്ക് കൈമാറിയതെന്ന് എന്‍ഐഎയ്ക്ക് ഹൈദരലി നല്‍കിയ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ഒക്ടോബറില്‍ പട്‌നയില്‍ നരേന്ദ്ര മോഡി പ്രസംഗിക്കാനിരുന്ന വേദികളിലാണ് ആറ് സ്‌ഫോടനങ്ങള്‍ നടന്നത്. അഞ്ചുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് സ്‌ഫോടനമാണ് നടന്നത്. നിരവധി തീവ്രവാദ കേസുകളിലെ പ്രതിയാണ് കഴിഞ്ഞമാസം അറസ്റ്റിലായ സിമി നേതാവ് ഹൈദരലി.