എല്‍കെ അദ്വാനിക്ക് കിടപ്പുമുറി നഷ്ടമായി
എല്‍കെ അദ്വാനിക്ക് പാര്‍ലമെന്‍റില്‍ മുറി നഷ്ടമായി. എന്‍ഡിഎ ചെയര്‍മാന്‍ എന്ന സ്ഥാനം പോയതോടെയാണ് അദ്വാനിക്ക് മുറി ഇല്ലാതായത്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിപ്പിച്ചത്.
മുറി ഇല്ലാതായതോടെ അദ്വാനി ബിജെപിയുടെ പാര്‍ലമെന്‍റെറി പാര്‍ട്ടി ഓഫീസിലേക്ക് പോയി. റൂമിനു പുറത്തുണ്ടായിരുന്ന എന്‍ഡിഎ ചെയര്‍മാന്മാരുടെ പേരുകളില്‍ നിന്ന് അദ്വാനിയുടെ പേര് നീക്കം ചെയ്തു. അതേസമയം എന്‍ഡിഎ ചെയര്‍മാനായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നീക്കിയിട്ടില്ല.
പുതിയ എന്‍ഡിഎ ചെയര്‍മാനുവേണ്ടിയാണ് പാര്‍ട്ടി സ്ഥാപകരിലൊരാളായ അദ്വാനിയെ മുറിയില്‍ നിന്ന് പുറത്താക്കിയത്. മുറി താഴിട്ട് പൂട്ടിയ നിലയിലാണ്.