കുട്ടികളെ എത്തിച്ചത് ആശങ്കാജനകമായ കാര്യം: മേനകാഗാന്ധി
കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ എത്തിച്ചത് ആശങ്കാജനകമായ സംഭവമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനകാഗാന്ധി. ഈ സംഭവം മനുഷ്യക്കടത്തായി കാണാമെന്നും ശിശുക്ഷേമമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ഗൌരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മേനകാഗാന്ധി അറിയിച്ചു.
എന്നാല്‍ ബാല്യവേശ്യാ വൃത്തിക്കായാണ് ഇവരെ കൊണ്ടുവന്നതെന്ന് പറയാനാവില്ലെന്ന് മേനകാഗാന്ധി പറഞ്ഞു. കുട്ടികളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനെന്നും അവര്‍ പറഞ്ഞു.