ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പോലെ ഉത്തരവാദിത്തത്തില്‍നിന്ന് ഓടിയൊളിക്കാന്‍ താന്‍ തയ്യാറല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ്. അതിനുള്ള സാധ്യത തന്റെ മുന്നിലുണ്ട്. എന്നാല്‍ താന്‍ അങ്ങനെ ചെയ്യില്ല. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.