എന്‍ഡിടിവി ഇന്ത്യയുടെ വിലക്ക് കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചു
തിങ്കള്‍, 7 നവംബര്‍ 2016 (19:54 IST)
എൻഡിടിവി ചാനലിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് കേന്ദ്ര സർക്കാർ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ചാനലിന്റെ അഭ്യര്‍ത്ഥന പ്രകരാമാണ് നടപടി തല്‍ക്കാലത്തേക്ക് തടഞ്ഞത്.
നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്റെ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് വാർത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. ഈ നടപടിയെ ചോദ്യം ചെയ്ത് എൻഡിടിവി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഉത്തരവ് സർക്കാർ മരവിപ്പിച്ചത്.
പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ് ഹിന്ദി ചാനലായ എന്‍ഡി ടിവി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാൻ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചത്. ചാനലിന്റെ പത്താന്‍കോട്ട് കവറേജ് സൂക്ഷ്മവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ ഭീകരാക്രമണ സമയത്ത് പ്രക്ഷേപണം ചെയ്തുവെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.