നാസയുടെ അടുത്ത ചന്ദ്രയാത്രയില്‍ ഇന്ത്യന്‍ വംശജനും!

ശ്രീനു എസ്

വെള്ളി, 11 ഡിസം‌ബര്‍ 2020 (10:32 IST)
നാസയുടെ അടുത്ത ചന്ദ്രയാത്രയില്‍ ഇന്ത്യന്‍ വംശജനുമുണ്ട്. രാജാചാരി ആണ് 18 ബഹിരാകാശ യാത്രികരുടെ ആദ്യപട്ടികയില്‍ ഇടം പിടിച്ചത്. ആര്‍ടെമീസ് ടീം രൂപികരിക്കാനാണ് നാസയുടെ തിരഞ്ഞെടുപ്പ്. ജോസഫ് അകാബ, കെയ്ല ബാരണ്‍, മാത്യു ഡൊമിനിക്, വിക്ടര്‍ ഗ്ലോവര്‍, വാറന്‍ ഹോബര്‍ഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക്ക് കോച്ച്, കെജെല്‍ ലിന്‍ഡ്‌ഗ്രെന്‍, നിക്കോള്‍ എ. മാന്‍, ആന്‍ മക്ക്‌ലെയിന്‍, ജെസീക്ക മെയര്‍, ജാസ്മിന്‍ മൊഗ്ബെലി, കേറ്റ് റൂബിന്‍സ്, ഫ്രാങ്ക് റൂബിയോ, സ്‌കോട്ട് ടിംഗിള്‍, ജെസീക്ക വാറ്റ്കിന്‍സ്, സ്റ്റെഫാനി വില്‍സണ്‍ എന്നിവരാണ് ആര്‍ടെമിസ് ടീം അംഗങ്ങളായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
 
വാഷിംങ്ടണ്‍; അഭിമാനം വാനോളം ഉയര്‍ത്തി നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയില്‍ ഇന്ത്യന്‍ വംശജനും ഇടംപിടിച്ചു, രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്‍. പ്രാരംഭ ടീമിനെയാണ് നാസ ഇപ്പോള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്‍. പ്രാരംഭ ടീമിനെയാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയിലെ കേണലാണ് രാജാചാരി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍