നാഗാലാന്‍ഡ് വിമതരുമായി കേന്ദ്ര സർക്കാർ സമാധാനക്കരാറിൽ ഒപ്പുവെച്ചു

തിങ്കള്‍, 3 ഓഗസ്റ്റ് 2015 (19:31 IST)
നാഗാലാൻഡ് വിമതരുമായി കേന്ദ്ര സർക്കാർ സമാധാനക്കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് -ഐഎൻ ജനറൽ സെക്രട്ടറി മൊയ്‌വയും മോഡിയും കരാറിൽ ഒപ്പുവെച്ചത്.

മോഡിയുടെ നേതൃത്വത്തിന് ഇരുപക്ഷത്തെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ   സാധിക്കുമെന്നും മോഡിയുടെ രാഷ്ട്രതന്ത്രജ്ഞത എന്നും ഞങ്ങൾ ഓർക്കുമെന്നും കരാർ ഒപ്പിട്ട ശേഷം മൊയിവ പറഞ്ഞു.

വെബ്ദുനിയ വായിക്കുക