കാര്‍ഷിക വിളനാശത്തിനുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചു: പ്രധാനമന്ത്രി
ബുധന്‍, 8 ഏപ്രില്‍ 2015 (13:28 IST)
രാജ്യത്തെ കൃഷിക്കാര്‍ക്ക് ആശ്വാസകരമായ സഹായ നടപടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. കാര്‍ഷിക വിളനാശത്തിനുള്ള സാമ്പത്തികസഹായം ഒന്നരഇരട്ടിയായി വര്‍ധിപ്പിച്ചതായും. ഇതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നും. രാജ്യത്തെ കര്‍ഷര്‍ വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട തൊഴില്‍സംരംഭങ്ങള്‍ക്ക് വായ്പനല്‍കാനുള്ള മുദ്രാ (മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്‍റ് റീഫിനാന്‍സ് ഏജന്‍സി) ബാങ്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചെറുകിട സംരഭങ്ങള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടാണ് മുദ്രാ ബാങ്ക് ആരംഭിച്ചിട്ടുള്ളത്. 33 ശതമാനം വരെ വിളനാശം നേരിടുന്ന കര്‍ഷകരും ഇനിമുതല്‍ സര്‍ക്കാരിന്‍റെ സാന്പത്തീകസഹായത്തിന് അര്‍ഹരാകും. നിലവില്‍ 50 ശതമാനം വിളനാശം സംഭവിച്ചവര്‍ക്കുമാത്രമേ സാന്പത്തീകസഹായം ലഭിക്കൂ. സംരഭങ്ങളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലാണ് മുദ്രാ ബാങ്ക് നിന്ന് വായ്പ ലഭിക്കുക.