മുസ്ലിങ്ങള്‍ ന്യൂനപക്ഷമല്ല: നജ്‌മ ഹെപ്‌ത്തുള്ള
രാജ്യത്ത് മുസ്ലിങ്ങള്‍ ന്യൂനപക്ഷമല്ലെന്ന വാദവുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്‌മ ഹെപ്‌ത്തുള്ള രംഗത്ത്. മുസ്ലിം വികസന പ്രശ്‌നങ്ങള്‍ക്ക് സംവരണം നല്‍കുന്നതല്ല പരിഹാരമെന്നും അംഗസംഖ്യ കുറഞ്ഞു വരുന്ന പാഴ്‌സികളാണ് ന്യൂനപക്ഷത്തില്‍ പെടുന്നതെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ക്ഷേമത്തെ സംബന്ധിച്ച പത്രപ്രവര്‍ത്തകരുടെ ചോദ്യം വീണ്ടും വന്നപ്പോള്‍ ഇത് മുസ്ലിം ക്ഷേമ മന്ത്രാലയം അല്ലെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണെന്നും മന്ത്രി പറഞ്ഞു. മുസ്ലിം സംവരണം ബിജെപിയുടെ വാഗ്‌ദാനമല്ലെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെല്ലാം അംഗീകരിക്കണമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം സംവരണം നടപ്പാക്കിയ കോണ്‍ഗ്രസിന്റെ നടപടി വികസനത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നെന്നും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാകും തന്റെ പ്രവര്‍ത്തനങ്ങളെന്നും നജ്‌മ ഹെപ്‌ത്തുള്ള വ്യക്‌തമാക്കി.