മുസ്ലീം ജീവനക്കാരന്റെ നോമ്പുമുടക്കിയ സംഭവം കേന്ദ്ര സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു
നോമ്പ് അനുഷിടിക്കുകയായിരുന്ന മുസ്‍ലീം ജീവനക്കാരനെ ശിവസേന എം പി മാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര സര്‍ക്കാര്‍.ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് പാര്‍ലമെന്റില്‍ ശിവ സേന എം പിമാരുടെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചത്.
എല്ലാ മതസ്ഥരേയും ഒരുപോലെ കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.നേരത്തെ മഹാരാഷ്ട്ര സദനിലെ മുസ്‍ലീം ജീവനക്കാരനെ ഭക്ഷണം മോശമായതിന്റെ പേരില്‍ 11 ശിവസേന എം പിമാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ചപ്പാത്തി കഴിപ്പിക്കുകയായിരുന്നു.