കാമുകിയെ കൊലപ്പെടുത്തി ടാങ്കിനുള്ളില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ജൂണ്‍ 2023 (20:12 IST)
കാമുകിയെ കൊലപെടുത്തി മൃതദേഹം ടാങ്കിനുള്ളില്‍ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ജമുനപരിയിലാണ് സംഭവം നടന്നത്. പ്രയാഗ് രാജ് സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ 35 കാരിയായ കാമുകിയെ കൊലപ്പെടുത്തി ടാങ്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഇവരെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍