കടം വാങ്ങിയ 50 രൂപ തിരികെ നല്‍കാത്തത് സംബന്ധിച്ച തര്‍ക്കത്തില്‍ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഫിറോസാബാദിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് പണം തിരികെ നല്‍കാത്തതിനെ ചൊല്ലി ബ്രഹ്മാനന്ദ് എന്നയാള്‍ സുഹൃത്തുമായി തര്‍ക്കത്തിലായി. മദ്യപാനത്തിനിടെയാണ് വഴക്കിട്ടത്. സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ഒളിവില്‍ പോകുകയായിരുന്നു.