തിരുച്ചിയില്‍ 24 കുരങ്ങുകള്‍ ചത്തനിലയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ജനുവരി 2022 (17:38 IST)
തിരുച്ചിയില്‍ 24 കുരങ്ങുകള്‍ ചത്തനിലയില്‍. ഇതില്‍ അറുപെണ്‍ കുരങ്ങുകളും ഉണ്ട്. തിരുച്ചിയിലെ നെടുങ്കൂര്‍ ഗ്രാമത്തിലാണ് സംഭവം. കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം വ്യക്തമല്ല. ഇത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ സാധിക്കുകയുള്ളു. കുരങ്ങുകള്‍ക്ക് വിഷം കൊടുത്തു കൊന്ന ശേഷം കൊണ്ടിട്ടതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 
 
കുരങ്ങുകളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ വിഷം കഴിച്ചതാകാനാണ് സാധ്യത. കൂടാതെ കുരങ്ങുകളെല്ലാം ഒരേ പ്രദേശത്തുനിന്നുള്ളവയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍