ലോക്‌സഭ എംപി ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീനു എസ്

തിങ്കള്‍, 22 ഫെബ്രുവരി 2021 (17:06 IST)
ലോക്‌സഭ എംപി മോഹന്‍ ദേല്‍കര്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്തനിലയില്‍കണ്ടെത്തിയത്. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയാണ് മോഹന്‍ ദേല്‍കര്‍. 58 വയസായിരുന്നു.
 
കഴിഞ്ഞ ലോക്‌സഭ ഇലക്ഷനു മുന്നോടിയായിട്ടായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. 1989ലാണ് ആദ്യമായി മോഹന്‍ ലോക്‌സഭയിലേക്ക് എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍