പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശത്തിന് തുടക്കമായി. സീഷെല്‍സ് ,മൗറീഷ്യസ്,ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് മോഡി സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രവുമായി ചേര്‍ന്നുള്ള രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. എന്നാല്‍ ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ദൃഡത വരുത്താനാണ് ഈ സന്ദര്‍ശനത്തില്‍ മോഡി ശ്രമിക്കുന്നത്. ശ്രീലങ്കന്‍ സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യാടനം അവസാനിക്കുന്നത്.
1987 ല്‍ രാജീവ് ഗാന്ധിക്കു ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. അതിനാല്‍ തന്നെ ഈ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയുണ്ട്. ശ്രീലങ്കന്‍ ഭരണത്തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കാറുണ്ടെങ്കിലും 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ലങ്ക സന്ദര്‍ശിക്കുന്നതിനെ ന്യൂഡല്‍ഹി അതീവ ഗൌരവത്തോടെയാണ് കാണുന്നത്. ലങ്കയുമായി സൈനിക സഹകരണമുള്‍പ്പടെ നിരവധി കരാറുകളില്‍ മോഡി ഒപ്പിടുമെന്നാണ് വിവരം. കൂടാതെ ലങ്കന്‍ തമിഴരുടെ പുനരധിവാസം, തമിഴ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവയും ചര്‍ച്ചയാകും.
മോഡി ഇന്ന് ആദ്യമെത്തുന്നത് സീഷെത്സ് ദ്വീപിലാണ്. സീഷെല്‍സ് പ്രസിഡന്റ് ജെയിംസ് അലക്‌സിസുമായി മോഡി കൂടിക്കാഴ്ച നടത്തും. സമുദ്ര വ്യാപാരവുമായി ബന്ധപ്പെട്ട ഉഭയ കക്ഷി കരാറുകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് തന്നെ മൗറീഷ്യസിലെത്തുന്ന മോഡി മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. യാഴാഴ്ച നടക്കുന്ന മൗറീഷ്യസ് ദേശീയദിനപരിപാടിയില്‍ മോഡിയാണ് മുഖ്യാതിഥി. വെളളിയാഴ്ചയാണ് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തുക.