സദ്യവട്ടങ്ങള്‍ വെറുതേയാകും, മോഡിയന്ന് നവരാത്രി വൃതത്തിലാണ്

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (19:19 IST)
കഴിഞ്ഞ 40 വര്‍ഷമായി മോഡി അനുഷ്ടിച്ചു വരുന്നതാണ് നവരാത്രി നാളിലെ വൃതം. ഇതിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചേക്കം. എന്നാല്‍ ഈ സമയത്ത് മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിലായിരിക്കും. അതിനാല്‍ വൈറ്റ് ഹൗസും അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും ഒരുക്കുന്ന സദ്യവട്ടങ്ങള്‍ വെറുതേയാകും.

നവരാത്രിനാളില്‍ മോഡി ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാരുള്ളു.  പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ നവരാത്രിയാണിത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ നവരാത്രി വ്രതത്തിന് മുടക്കമൊന്നും വരില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അതേ സമയം തിര്‍ക്കേറിയ ചര്‍ച്ചകള്‍ക്കിടേയും വൃതാനുഷ്ഠാനത്തിന് കൊട്ടം വരാത്ത രീതിയില്‍ ലൈം ജ്യൂസോ വിറ്റാമിനടങ്ങിയ പാനീയങ്ങളോ കഴിക്കണമെന്നാണ് മോഡിക്ക് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയ ഉപദേശം. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ എന്‍ആര്‍ഐ പ്രമുഖര്‍ മോഡിക്കായി പ്രത്യേക സത്ക്കാരം ഒരുക്കുന്നുണ്ട്. എന്നാല്‍ സത്ക്കാരവേളയിലും മോഡിയുടെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടരുതെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശമുണ്ട്.

ചടങ്ങില്‍ 18,000ത്തിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ 500 സന്നദ്ധസേവകരെയാണ് ഒരുക്കിയിരിക്കുന്നത്. സദസിനെ അഭിസംബോദന ചെയ്യാന്‍ ഭീമന്‍ വേദി കൂടാതെ കറങ്ങുന്ന പ്രസംഗ പീഠവും മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ മോഡിക്കായി ഒരുക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക