ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരും; നരേന്ദ്രമോഡി
ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്പ് സഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി.
തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ വോട്ടു ചെയ്ത് ജയിപ്പിച്ച് പതിനാറാം ലോക്‌സഭയിലേക്ക് ജനങ്ങള്‍ അയച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റാനായിരിക്കും സര്‍ക്കാര്‍ ഇനി ശ്രമിക്കുക
അതിനുള്ള എല്ലാ പരിശ്രമങ്ങളും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സ്വീകരിക്കുമെന്നും മോഡി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.