മോഡി എന്‍ആര്‍ഐ പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അധികാരത്തിലെത്തി 15 മാസങ്ങള്‍ക്കുള്ളില്‍ 29 വിദേശപര്യടനം നടത്തിയ നരേന്ദ്രമോഡി എന്‍ആര്‍ഐ പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ക്കായി പൊതുഖജനാവില്‍നിന്ന് 200 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഈ സന്ദര്‍ശനങ്ങള്‍കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.