മോഡിക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍
വെള്ളി, 23 മെയ് 2014 (16:49 IST)
തെരഞ്ഞെടുപ്പിനിടെ ഫേസ് ബുക്കില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കപ്പല്‍ ജീവനക്കാരനായ ദേവു ചോദങ്കറാണ് പിടിയിലായത്.
'മോഡി അധികാരത്തിലേറിയാല്‍ വീണ്ടും കൂട്ടക്കൊല നടക്കുമെന്ന പരാമര്‍ശം ഗോവ പ്ലസ് എന്ന കമ്യൂണിറ്റിയിലാണ് ഇയാള്‍ പോസ്റ്റു ചെയ്തത്. 47,000 പേര് അംഗങ്ങളായുള്ള കമ്യൂണിറ്റിയാണിത്. വിവാദമായതിനെ തുടര്‍ന്ന് ഇയാള്‍ പരാമര്‍ശം പിന്‍വലിച്ചിരുന്നു.
എന്നാല്‍ അതിനുമുമ്പ് തന്നെ പോസ്റ്റ് കണ്ട ബിജെപി അനുയായികളിലൊരാള്‍ സൈബര്‍ പോലീസിന് പരാതി നല്കി. ഇതറിഞ്ഞതിനെ തുടര്‍ന്ന് ദേവു മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് നിഷേധിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.