‘ധൂമന്താസൻ‘ അഥവാ ചുറ്റിക്കറങ്ങൽ ആസനം; മോദിയുടെ ഫിറ്റ്നസ് വീഡിയോക്ക് ആടാറ് ട്രോളുമായി ബി ബി സിയും

വെള്ളി, 15 ജൂണ്‍ 2018 (15:47 IST)
സാമൂഫ്യ മാധ്യമങ്ങളിലൂടെ വലിയ പ്രചാരം നേടിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് വീഡിയോയെ ട്രോളി അന്താരാഷ്ട്ര വാർത്ത മാധ്യമായ ബി ബി സിയും. ജോഗിങ് വേഷത്തിൽ ഭൂഗോളത്തിന് ചുറ്റുമുള്ള ജോഗിങ് പാത്തിലൂടേ മോദി നടക്കുന്ന കാർട്ടൂണാണ് ബി ബി സി പങ്കുവച്ചിരിക്കുന്നത്. 
 
ചുറ്റിക്കറങ്ങൾ ആസനം എന്നർത്ഥം വരുന്ന ധൂമന്താസൻ എന്ന അടിക്കുറിപ്പിലാണ് കാർട്ടുണ്. ബി ബി സി ഹിന്ദിയാണ് കാർട്ടൂൺ പുറത്തുവിട്ടിരിക്കുന്നത്. ചാനലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും കാർട്ടൂൺ പങ്കുവെച്ചിട്ടുണ്ട്. 
 
കാർട്ടൂൺ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോടാണ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍