ഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന ആക്കൂട്ട അക്രമങ്ങൾ തടയുന്നതിന് പ്രത്യേക നിയമ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ സർക്കാർ നിയോഗിച്ചു. സമിതി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.