തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൊവിഡ് മുക്തിനേടി ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ ഇരുന്നാകും അദ്ദേഹം ജോലിചെയ്യുന്നത്. കാവേരി ആശുപത്രിയുടെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.