മാവോയിസ്റ്റ് നേതാക്കൾക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങ‌ൾ നൽകാതെ തമിഴ്നാട് സർക്കാർ പീഡിപ്പിക്കുന്നുവെന്ന് ആരോപണം.

ബുധന്‍, 16 മാര്‍ച്ച് 2016 (15:25 IST)
കോയമ്പത്തൂർ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കൾക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങ‌ൾ നൽകാതെ തമിഴ്നാട് സർക്കാർ പീഡിപ്പിക്കുന്നുവെന്ന് ആരോപണം. നേതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങ‌ൾ നൽകാതെയും ജാമ്യം ലഭിക്കാത്ത തരത്തിൽ പുതിയ കേസുകൾ ചുമത്തി കുടുക്കുകയാണെന്നും പോരാട്ടം സംഘടന ആരോപിക്കുന്നു.
 
കോയമ്പത്തൂർ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ഷൈന, വീരമണി എന്നിവരെ ജയിലിൽ പോയി സന്ദർശിച്ച പോരാട്ടം പ്രവർത്തകരാണ് ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തമിഴ്നാട് സർക്കാർ ഇവർക്ക് ജയിൽ മാനദണ്ഡങ്ങളനുസരിച്ചുള്ള  സൗകര്യങ്ങ‌ൾ ഒന്നും തന്നെ ചെയ്തുകൊടുക്കുന്നില്ലെന്നും നേതാക്കളെ കുടുക്കുന്നതിനായി കൂടുതൽ കേസുകൾ ചുമത്തുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു. 
 
മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായ ഷൈനയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എന്നാൽ ഇതറിഞിട്ടുകൂടി ജയിൽ അധികൃതർ ആവശ്യമായ ചികിത്സ നൽകുന്നില്ലെന്നും പോരാട്ടം സംഘടനയുടെ നേതാവ് അജിതൻ ആരോപിച്ചു. മാവോയിസ്റ്റ് നേതാക്കള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ കിട്ടാത്തതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക