മാവോയിസ്റ്റ് ബന്ധം; കേരളീയം മാസികയുടെ ഓഫീസ് റെയ്ഡ് ചെയ്തു
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സംശയത്തേ തുടര്‍ന്ന് തൃശൂരുല്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി. തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കേരളീയത്തിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. മാവോയിസ്റ്റുകള്‍ക്ക് സഹായം നല്കുന്നു എന്ന സംശയത്തേ തുടര്‍ന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സന്തോഷ്, അജി ലാല്‍, വിശ്വനാഥന് എന്നിവരേയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ മൂന്നു പേരെയും പൊലീസ് വിട്ടയച്ചു. പരിസ്ഥിതിക വിഷയങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന ജാഗ്രത എന്ന സംഘടനയുടെ മാസികയാണ് കേരളീയം.