മാവോയിസ്റ്റുകളുടെ വാര്‍ഷിക വരുമാനം 140 കോടി രൂപ!

വ്യാഴം, 11 ഡിസം‌ബര്‍ 2014 (13:51 IST)
രാജ്യത്തെ മാവോവാദി സംഘടനകള്‍ക്ക് വാര്‍ഷിക വരുമാനമായി 140 കൊടി രൂപ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും ഇവര്‍ എല്ലവര്‍ഷവും നിര്‍ബന്ധിതമായി പിരിച്ചെടുക്കുന്ന തുകയാണിത്. അതിന് പുറമേ മാവോവാദി സ്വാധീനമേഖലകളിലെ ബിസിനസ്സുകാര്‍, വ്യവസായികള്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അനധികൃത ഖനി ഉടമകള്‍ എന്നിവരില്‍ നിന്നും ഇവര്‍ നിര്‍ബന്ധിതമായി കരം പിരിക്കുന്നുണ്ട്.

ആഭ്യന്തര സഹമന്ത്രി ഹരിഭായി പറതിഭായി ചൗധരി രാജ്യസഭയില്‍ വ്യക്തമാകിയതാണ് ഇക്കാര്യം. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്. രാജ്യത്തെ സാധാരണക്കാരായ 5024 പേരെ മാവോവാദികള്‍ കൊലപ്പെടുത്തിയതായും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആദിവാസികളാണെന്നും മന്ത്രി അറിയിച്ചു.

പൊലീസിന് വിവരം ചോര്‍ത്തി നല്‍കുന്നു എന്നാരോപിച്ചാണ് ഇവരെ മാവോവാദികള്‍ കൊലപ്പെടുത്തിയതെന്നു, ഗ്രാമീണസ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതായും കുട്ടികളെ നിര്‍ബന്ധിച്ച് സംഘടനയില്‍ ചേര്‍ക്കുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. മാവോവാദി ക്യാമ്പുകളില്‍ ലൈംഗിക ചൂഷണവും നിര്‍ബന്ധിത വിവാഹവും പതിവാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പലയിടത്തും മാവോവാദികളും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാറുണ്ട്.

മക്കളുണ്ടായാല്‍ പോരാട്ടവീര്യം കുറയുമെന്നാണ് സംഘടന കരുതുന്നത്. അതുകൊണ്ടുതന്നെ മാവോവാദികള്‍ തമ്മിലുള്ള വിവാഹത്തിന് മുന്‍പ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വനിതകളെ നിര്‍ബന്ധിക്കും. ഗര്‍ഭിണികളായവരെ നിര്‍ബന്ധമായി ഗര്‍ഭം അലസിപ്പിക്കുമെന്നും ഛത്തിസ്ഗഢില്‍ കീഴടങ്ങിയ ചില വനിതാ മാവോവാദികള്‍ വെളിപ്പെടുത്തിയതായി മന്ത്രി സഭയെ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക