സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമെന്ന് മന്‍മോഹന്‍ സിംഗ്

ശനി, 26 ഏപ്രില്‍ 2014 (13:20 IST)
തന്റെ അര്‍ധ സഹൊദരനായ ദല്‍ജിത്‌ സിംഗ്‌ കോലി ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ടെന്ന പ്രസ്താവനയുമായി മന്‍മോഹന്‍ സിംഗ് രംഗത്ത്.  

 
വെള്ളിയാഴ്ച ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്സിംഗ്‌ ബാദലും പങ്കടുത്ത പൊതുസമ്മേളനത്തില്‍ വച്ചാണ്‌ ബിസിനസുകാരനായ ദല്‍ജിത്‌ സിംഗ്‌ കോലി ബിജെപിയില്‍ ചേര്‍ന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച് മന്‍മോഹന്‍ സിംഗിന്റെകുടുംബത്തിന്‌യാതൊരറിവുമില്ലയിരുന്നുവെന്നാണ് റിപ്പൊര്‍ട്ടുകള്‍. ഏതു രാഷ്ട്രീയപാത പിന്തുടരാനും സ്വാതന്ത്ര്യമുണെ്ടന്നു കുടുംബ വക്താക്കള്‍ നേരത്തെ പറഞ്ഞിരുന്നു

അതേസമയം ഇതൊന്നും തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നു പറഞ്ഞ മന്‍മോഹന്‍ സിംഗ് മൂന്നാം തവണയും യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് അസാധ്യമല്ലന്നും പറഞ്ഞു.

വെബ്ദുനിയ വായിക്കുക