മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; വിഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ജൂലൈ 2023 (13:26 IST)
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഏഴ് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണ്. കൂടാതെ വിഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു.
 
ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം പുറത്തുവന്ന മറ്റൊരു വീഡിയോയിലേത് മ്യാന്മറില്‍ നടന്ന സംഭവം ആണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍