ഡല്‍ഹിയില്‍ കാലുകുത്തിയാല്‍ വെടിവെച്ച് കൊല്ലും; കെജ്​രിവാളിന് ഭീഷണി

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (12:17 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട്​ 6.16ന് ഡല്‍ഹി പൊലീസിന്റെ എമര്‍ജന്‍സി നമ്പരായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ്​ സ്വദേശി രവീന്ദർ കുമാർ തിവാരിയാണ്​ ​ഫോൺ ചെയ്തതെന്ന് കണ്ടെത്തി. 
 
തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥിരമദ്യപാനിയായ ഇയാള്‍ക്ക് ചെറിയ തോതിലുള്ള മാനസികാസ്വസ്ഥമുണ്ടെന്നും സമീപവാസികള്‍ അറിയിച്ചു. കെജ്‌രിവാള്‍ ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്ന ഭീഷണിയാണ് ഇയാള്‍ മുഴക്കിയതെന്നും കെജ്രിവാളിനെ കൊന്നശേഷം പേര്​ വെളിപ്പെടുത്താമെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക