മഹാരാഷ്ട്രയില്‍ ശക്തമായ ചതുഷ്കോണ മത്സരം: പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകും

ശനി, 27 സെപ്‌റ്റംബര്‍ 2014 (10:25 IST)
മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം ഇന്നു പൂര്‍ത്തിയാകും. ഭരണപക്ഷത്തും പ്രതിപക്ഷത്തും സഖ്യങ്ങള്‍ പൊളിഞ്ഞതോടെ ശക്തമായ ചതുഷ്കോണ മല്‍സരമാണ് മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്. 
 
സീറ്റ് തര്‍ക്കമാണ് ശിവസേന - ബിജെപി സഖ്യത്തിനും കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിലും വിള്ളല്‍ വീഴ്ത്തിയത്. രാഷ്ട്രീയസഖ്യങ്ങളില്‍ വന്ന മാറ്റം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
 
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സാന്നിധ്യവും ഇക്കുറി നിര്‍ണായകമാവും. 30-നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. അടുത്തമാസം ഒന്നുവരെ പത്രിക പിന്‍വലിക്കാം. 15ന് വോട്ടെടുപ്പും 19 വോട്ടെണ്ണലും നടക്കും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക