'എം‌എസ് ധോണി ക്രീസിലെത്ത്യാ തൊഴ തൊഴ തൊഴ തോ'; ധോണിയെ വലിച്ചുകീറി ട്രോളുകള്‍

ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (15:25 IST)
സഹതാരങ്ങള്‍ ഫോമിലെത്തിയിട്ടും ടീം ജയത്തിലെത്തിക്കാനോ മികച്ച കളി പുറത്തെടുക്കാനോ സാധിക്കാതെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യുന്‍ ഏകദിഅന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം‌എസ്‌ ധോണിയെ കളിയാക്കിക്കൊണ്ട്സോഷ്യല്‍ മീഡിയ ട്രോളര്‍മാരും രംഗത്ത്.

ആദ്യ ഏകദിനത്തിലെ പരാജയത്തിന് ശേഷം സോഷ്യല്‍ മീഡിയകള്‍ വഴി മലയാളി ട്രോളര്‍മാരും ധോണിക്കെതിരെ ആഞ്ഞടിച്ചു. പേരില്‍ 'തോണി' യോട് സാമ്യമുള്ളതിനാല്‍ അതേ തോണിയോടാണ് ട്രോളര്‍മാര്‍ താരത്തെ ഉപമിച്ചത്. ധോണിയെ കളിയാക്കി സോഷ്യല്‍ മീഡിയകള്‍ വഴി നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 മത്സരങ്ങളില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതും ആദ്യ ഏകദിനത്തില്‍ പടിക്കല്‍ കൊണ്ടെ കലമുടച്ചതും ഇന്ത്യന്‍ ക്രിക്കറ്റിനെ ആരാധിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇീ തോല്‍വികള്‍ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. ധോണിയെ വലിച്ചു കീറുകയായിരുന്നു ട്രോളര്‍മാര്‍. അത്തരം ചില ട്രോളുകളാണ് ചുവടെ

വെബ്ദുനിയ വായിക്കുക