സിസ്റ്റര്‍ വത്സ ജോണ്‍ കൊലപാതകം: 16 പ്രതികള്‍കക്കു ജീവപര്യന്തം
മലയാളിയായ സിസ്റ്റര്‍ വത്സ ജോണിനെ ജാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികള്‍കക്കു ജീവപര്യന്തം ശിക്ഷ. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്.2011 നവംബറിലാണു സിസ്റ്റര്‍ വത്സ ജോണ്‍ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലത്തെിയ അമ്പതോളം പേര്‍ സിസ്റ്ററെ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നു.
ഖനിമാഫിയയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ വത്സ ജോണ്‍ ഖനി മാഫിയകള്‍ക്കെതിരേ പ്രവര്‍ത്തിച്ചിരുന്നു. എറണാകുളം വാഴക്കാല മലമേല്‍ വീട്ടില്‍ പരേതരായ എം.സി. ജോണ്‍ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ വത്സ ജോണ്‍.