വിവാദ ഭൂമി ഏറ്റെടുക്കല്‍ നിയമം ബിജെപി പൊടിതട്ടിയെടുക്കുന്നു
സര്‍ക്കാരിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനായി രാഹുല്‍ ഗാന്ധി ശക്തമായി എതിര്‍ത്ത് തള്ളിക്കളഞ്ഞ ഭൂമിയേറ്റെടുക്കല്‍ നിയമം മോഡി സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നു. ഇതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രി സംസ്ഥാന മന്ത്രിമാരുട്രെ യോഗം വിളിച്ചു ചേര്‍ത്തു.
കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി നിര്‍ബന്ധമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതായിരുന്നു നിയമം.
ഇതില്‍ ആനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭേദഗതികളോടെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിക്കൂമെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ തടസ്സമാണെന്നാണ് സംസ്ഥാനങ്ങളുടെ വാദം.