ലളിത് മോഡിയെ സഹായിച്ചത് ഗുരുതര തെറ്റെന്ന് ആര്‍ കെ സിംഗ്
ചൊവ്വ, 23 ജൂണ്‍ 2015 (13:25 IST)
കള്ളപ്പണക്കേസില്‍ പ്രതിയായ ലളിത് മോഡിയെ സഹായിച്ചത് ഗുരുതര തെറ്റാണെന്ന് ആര്‍ കെ സിംഗ്. ബി ജെ പി എം പിയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമാണ് ആര്‍ കെ സിംഗ്. രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് വിധേയനാകാന്‍ മോദി തയ്യാറാകണമെന്നും ആര്‍ കെ സിംഗ് ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമത്തിന് പിടി കൊടുക്കാതെ ഒളിച്ചോടിയ ഒരാളെ സഹായിച്ചത് ശരിയല്ല. ലളിത് മോഡിക്കെതിരെ സമന്‍സ് പുറപ്പെടുവിച്ച് ഉടന്‍ രാജ്യത്തേക്ക് തിരിച്ച് കൊണ്ട് വരണമെന്നും ആര്‍ കെ സിംഗ് ആവശ്യപ്പെട്ടു.
മോഡിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെയും രാജസ്ഥാന മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയെയും രക്ഷിക്കാന്‍ ബി ജെ പി നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ആര്‍ കെ സിംഗിന്റെ വിവാദ പരാമര്‍ശം.