കുട്ടിക്കടത്തുകേസ്: സിബിഐ അന്വേഷണത്തിനെതിരെ അനാഥാലയങ്ങളുടെ ഹര്‍ജി
വിവാദമായ കുട്ടിക്കടത്തുകേസില്‍ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അനാഥാലയങ്ങളുടെ ഹര്‍ജി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തിയ കേസില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിടണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് അന്യസംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കോടതി നിര്‍ദ്ദേശങ്ങളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്തര്‍സംസ്ഥാന വിഷയമാണെന്നുകൂടി പരിഗണിച്ചാണ് കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.