ഉന്നാവ് പീഡനക്കേസിൽ ബിജെപി നേതാവ് സെൻഗാർ കുറ്റക്കാരൻ, ശിക്ഷ വ്യാഴാഴ്ച

തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (16:01 IST)
ഡൽഹി: ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി‍. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികൾക്കുള്ള ശിക്ഷ കോടതി വാഴാഴ്ച വിധിക്കും. കേസിലെ ഒൻപതു പ്രതികളിൽ ഒരാളെ കോടതി വെറുതെവിട്ടു. 
 
2017ലാണ് പ്രയപൂർത്തിയാവാത്ത പെൺക്കുട്ടിയെ അന്ന് എംഎല്‍എ ആയിരുന്ന സെൻഗറും സംഘവും പീഡിപ്പിച്ചത്. വലിയ വിവാദമായതിന് ശേഷമാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായത്. ബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയും ചെയ്തു.
 
സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് ലക്നൗ കോടതിയില്‍ നിന്ന് തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി സഞ്ചരിച്ച കാറിൽ വാഹനം ഇടിച്ച് അപകടം ഉണ്ടാക്കിയ കേസിലും കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍