യുവതിക്ക് നെക്‌ലേസ് നല്‍കി; കിരണ്‍ ബേദി വീണ്ടും വിവാദത്തില്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കിരണ്‍ ബേദി വീണ്ടും വിവാദത്തില്‍. ഡെല്‍ഹിയിലെ പത്പര്‍ഗഞ്ചിലെ റോഡ് ഷോയ്ക്കിടെ ബേദി യുവതിക്ക് നെക്‌ലേസ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പുതിയ വിവാദത്തിനിടയാക്കിയത്.
ഇതിനെതിരെ വന്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. പേള്‍ നെക്‌ലേസുകള്‍ നല്‍കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നും എഎപി നേതാവ് മനീഷ് സിസോദിയ ആരോപിച്ചു. അടുത്തുമാസം ഏഴിനാണ് ഡെല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.