തട്ടിക്കൊണ്ടു പോയ ഒന്നാം ക്ലാസുകാരനെ കണ്ടെത്തി

വ്യാഴം, 22 ജനുവരി 2015 (20:48 IST)
തൃശൂരിലെ അരിമ്പൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി.  ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ നെസ് വിനെ  തൃശൂരിലെ അത്താണിയില്‍ നിന്നാണ് കണ്ടെത്തിയത്. 

സംഭവുമായി ബന്ധപ്പെട്ട്  പോയ അഞ്ചു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മനക്കുടി സ്വദേശികളായ ജോസ്,​ പ്രസാദ് എന്നിവരടക്കം അഞ്ചു പേരാണ് പിടിയിലായത്.

ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന  അന്വേഷണം ഇവരെ പിടികൂടിയത്. രണ്ട് ദിവസംങ്ങള്‍ക്ക് മുന്‍പാണ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ നെസ് വിനെ ആള്‍ട്ടോ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന്  ഇവര്‍ പണം ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക