കശ്മീരില്‍ സ്കൂളിനുനേര്‍ക്ക് പെട്രോള്‍ ബോംബാക്രമണം
കശ്മീരില്‍ സ്കൂളിനുനേര്‍ക്ക് അജ്ഞാതന്റെ പെട്രോള്‍ ബോംബാക്രമണം. ബാരമുള്ള ലോക്സഭാ മണ്ഡലത്തിലെ റാഫിയാബാദിലെ ഗവ. ഗേള്‍സ് സ്കൂളിന് നേര്‍ക്കായിരുന്നു ആക്രമണം.
ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ഇതെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ആശങ്കയിലായി.
ഈ സ്കൂള്‍ പോംളിഗ് സ്റ്റേഷനായി നിശ്ചയിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ സ്കൂള്‍കെട്ടിടം ഭാഗീകമായി തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.