ഇന്ത്യ-പാക് ചര്‍ച്ചകളില്‍ കാശ്മീര്‍ പ്രശ്‌നം ഒഴിവാക്കാനാവില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (20:41 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ കാശ്മീര്‍ പ്രശ്‌നം ഒഴിവാക്കാനാവില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മര്‍. അഫ്ഗാന്‍ സന്ദര്‍ശനത്തിനുശേഷം ഒരു സംഘം ജര്‍മന്‍ പ്രതിനിധികളോടൊപ്പം പാകിസ്ഥാനിലെത്തിയപ്പോഴാണ് സ്റ്റെയിന്‍മര്‍ ഇക്കാര്യം പറഞ്ഞത്.
 
ഉഭയകക്ഷി ചര്‍ച്ചകളിലൂടെയല്ലാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാനും പാകിസ്ഥാനോടു സ്റ്റെയിന്‍മര്‍ ആവശ്യപ്പെട്ടു.

ഇതിനായി അഫ്ഗാനിസ്ഥാന്റെയും അന്തര്‍ദേശീയ സമൂഹത്തിന്റെയും സഹകരണത്തോടെ മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഈയിടെ റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു സ്റ്റെയിന്‍മറുടെ പ്രസ്താവന.

വെബ്ദുനിയ വായിക്കുക