പ്രളയം: മരണം 250കവിഞ്ഞു; ലക്ഷങ്ങള്‍ രക്ഷകാത്ത്

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:30 IST)
പ്രളയം വിഴുങ്ങിയ ജമ്മുകാശ്മീരില്‍ ഇനിയും ഒരു ലക്ഷത്തിലധികമാളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ന് മാത്രം 60,000 ആളുകളെ സൈന്യവും ദുരന്തനിവാരണ സേനയും രക്ഷിച്ചു. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകളെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചു. മരണ സംഖ്യ 250 കഴിഞ്ഞെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല.

കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയാകുന്നത്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴ ഇടയ്ക്ക് കുറയുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കാരണം. വ്യോമസേനയുടെ 80 ഹെലികോപ്റ്ററുകളാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു ഹെലികോപ്റ്റര്‍ മുപ്പതിലധികം തവണെയാണ് കാശ്മീരിന്റെ മുകളിലൂടെ രക്ഷാപ്രവര്‍ത്തനത്തിനായി പറക്കുന്നത്.

പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ ആഹാരവും കുടിവെള്ളവും നല്‍കുന്നതിനൊപ്പം ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനാണ് സൈന്യം ശ്രമിക്കുന്നത്. റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനായി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനാസെഷനിലെ 5,700 റോളംപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലശുദ്ധീകരണത്തിനുളള 13 ടണ്‍ ഔഷധങ്ങളും ആറ് വന്‍ കുടിവെളള പ്ളാന്റുകളും ശ്രീനഗറിലെത്തിച്ചു. ദുരിത ബാധിതര്‍ക്കായി കൂടുതല്‍ ടെന്റുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിനുളള ശ്രമങ്ങളും തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക