കര്‍ണാടകയില്‍ ഇനി മലയാളി സ്പീക്കര്‍, യുടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 മെയ് 2023 (14:49 IST)
കര്‍ണാടകയില്‍ ഇനി മലയാളി സ്പീക്കര്‍. യു ടി കാദര്‍ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. കര്‍ണാടകയിലെ ആദ്യത്തെ മുസ്ലിം സ്പീക്കര്‍ ആയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപ പ്രതിപക്ഷ നേതാവായിരുന്നു ഇദ്ദേഹം. മംഗളൊരു മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്.
 
ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. അതേസമയം അഞ്ചാം തവണയാണ് എംഎല്‍എയായി യുടി ഖാദര്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍