കനയ്യക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തില്ലെന്ന് ഡല്‍ഹി പൊലിസ്

ബുധന്‍, 1 മാര്‍ച്ച് 2017 (18:26 IST)
ജെ.എൻ.യുവിൽ കഴിഞ്ഞ വർഷം അരങ്ങേറിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്​വിദ്യാർഥി യൂണിയൻ നേതാവ്​കനയ്യകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനായുള്ള തെളിവുകൾ ഡൽഹി ലഭിച്ചില്ലെന്ന് പൊലീസ്.  
 
സംഭവം നടന്ന ദിവസത്തെ ദൃശ്യങ്ങൾ സീ ന്യൂസാണ്​പുറത്ത് വിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങിൽ കനയ്യ കുമാർ ഇന്ത്യ വിരുദ്ധ മുദ്രവാക്യങ്ങൾ വിളിക്കുന്നതായുള്ള തെളിവുകൾ കണ്ടെത്താന്‍ പൊലീസിനു സാധിച്ചില്ല. അതേസമയം, ഉമർ ഖാലിദ്, അനീര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായും റിപ്പോര്‍ട്ടുണ്ട്.
 
കഴിഞ്ഞ വർഷം ഫെബ്രുവരി 9ന് നടന്ന അഫ്​സൽ ഗുരു അനുസ്മരണ ചടങ്ങിനിടെയാണ് ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നതായിരുന്നു പൊലീസ്​​കേസ്​. ​
 

വെബ്ദുനിയ വായിക്കുക