സി ദിവാകരനെ ഒഴിവാക്കി; തീരുമാനങ്ങൾ ഏകകണ്ഠമെന്ന് കാനം രാജേന്ദ്രൻ

ഞായര്‍, 29 ഏപ്രില്‍ 2018 (12:18 IST)
സിപിഐ ദേശീയ കൗണ്‍സിലിലെ തീരുമാനങ്ങൾ ഏകകണ്ഠമെന്ന് കാനം രാനേന്ദ്രൻ. സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നു സി. ദിവാകരനെ ഒഴിവാക്കിയതിൽ വിഭാഗീയതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദിവകാരനോടൊപ്പം സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദൻ എന്നിവരെയും ഒഴിവാക്കി.
 
അതേസമയം, കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ കൗണ്‍സിലിലെത്തി. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് അംഗമാകും. കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, എന്‍. രാജൻ, ഇ. ചന്ദ്രശേഖരൻ എന്നിവരും കൗണ്‍സിലില്‍ ഇടംപിടിച്ചു. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ്‌ 20 ശതമാനം പേരെ ഒഴിവാക്കിയതെന്ന് കാനം പ്രതികരിച്ചു. 
 
സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാരുമാണ്. ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനും സി.എന്‍.ചന്ദ്രനും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കാനത്തിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍