ഇന്ത്യ വൃത്തിയാക്കാന്‍ ഉലകനായകനും; മോഡിയുടെ ചലഞ്ച് കമല്‍ഹാസന്‍ ഏറ്റെടുത്തു

വെള്ളി, 3 ഒക്‌ടോബര്‍ 2014 (12:00 IST)
ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ ചാലഞ്ച് കമല്‍ഹാസന്‍ സ്വീകരിച്ചു. പ്രധാന മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ഉലക നായകന്‍ 90 ലക്ഷം ഇന്ത്യക്കാരെയും ഇന്ത്യയെ ശുചീകരിക്കാന്‍ വെല്ലുവിളിച്ചു. 

25 വര്‍ഷത്തില്‍ ഏറെയായി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് തന്നെ വെല്ലുവിളിക്കുന്നത്. അതിന്റെ അവശ്യമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ ക്ലീനിങ്ങ് എന്നത് പബ്ലിക്ക് റിലേഷന്‍ അല്ല അത് ഒരു പബ്ലിക്ക് വര്‍ക്കാണ് , തന്നെ ഈ കാരുത്തിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും പറയുന്ന വീഡിയോ ട്യൂബില്‍ അപ്‌ലോഡ് ചെയ്താണ് പ്രധാന മന്ത്രിയുടെ ചലഞ്ച് കമല്‍ഹാസന്‍ ഏറ്റെടുക്കന്നതായി പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച്ചയാണ് പ്രധാനമന്ത്രി കമല്‍ഹാസന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശശി തരൂര്‍ എന്നിവരടക്കമുള്ള നിരവധി പ്രമുഖരെ ക്ലിന്‍ ഇന്ത്യ ചലഞ്ചിന് വെല്ലുവിളിച്ചത്.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിട്ട ശേഷം ഓരോരുത്തരും ഒമ്പതുപേരെ വീതം വെല്ലുവിളിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. കമല്‍ഹാസന്‍ വെല്ലുവിളി സ്വീകരിക്കുന്നതിനു മുമ്പേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബോളിവുഡ് താരം പ്രയങ്ക ചോപ്രയും മോദിയുടെ വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക