ലോക യുവജന നൈപുണ്യ ദിനത്തിന്റെ(വേള്‍ഡ് യൂത്ത് സ്കില്‍ ഡേ) ഭാഗമായി രാജ്യത്തെ വിവിധ ഐടിഐകളില്‍നിന്നുള്ള 10000 യുവാക്കള്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ നാളെ തൊഴില്‍ നല്‍കുന്നു. മാരുതി, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ് എന്നിവടയക്കമുള്ള കമ്പനികളാണ് ഐടിഐകളില്‍നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ വാഗ്ദാനം നല്‍കുന്നത്.
ഇതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. കോര്‍പ്പറേറ്റുകളുടെ തൊഴില്‍ ഓഫറുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കമിടും. ടോക്കണ്‍ ജോബ് ഓഫറുകള്‍ വിഗ്യാന്‍ ഭവനിലും മറ്റുള്ളവ അതതു ക്യാംപസുകളിലുമാകും നല്‍കുന്നത്. യുവാക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന സ്കില്‍ ഇന്ത്യാ ക്യാംപെനു നാളെ തുടക്കംകുറിക്കും.
നൈപുണ്യ വികസനത്തിനും സംരംഭകത്വ പ്രോത്സാഹന പരിപാടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതികള്‍ ചടങ്ങില്‍വച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഓള്‍ ഇന്ത്യാ ഫ്ലാഗ്ഷിപ് സ്കീം, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് ജോയന എന്നിവയുടെ പ്രകാശനവുമുണ്ടാകും.
രാജ്യത്ത് നൈപുണ്യ വികസന പരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന 34 ലക്ഷം യുവജനങ്ങള്‍ക്ക് 5000 മുതല്‍ 1.5 ലക്ഷംരൂപ വരെ വായ്പ നല്‍കുന്ന പദ്ധതിക്കും തുടക്കംകുറിക്കും. അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതിയാണിത്.