സർവ്വകലാശാലയിൽ അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് പ്രവേശന അപേക്ഷകളിൽ കുറവ് വരാൻ കാരണമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു. പ്രധാനമായും ജനറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് കാര്യമായ കുറവ് വന്നിരിക്കുന്നത്.
ഓരോ വിഭാഗങ്ങളിലേക്കും വന്ന അപേക്ഷകളുടെ കണക്ക് നോക്കുമ്പോൾ മുൻ വർഷത്തെക്കാൾ വൻ തോതിൽ കുറവ് വന്നതായി കാണാൻ സാധിക്കുന്നുവെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം 79,714 അപേക്ഷകൾ ലഭിച്ചെങ്കിൽ അത് ഇത്തവണ 76,091 ആയി കുറഞ്ഞിരിക്കുകയാണ്.