വ്യാജ രേഖ: ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റില്
ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റില്. വ്യാജ രേഖ ചമച്ചു, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് തോമറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മന്ത്രിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും.ഇന്നലെ രാത്രിയാണ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ജിതേന്ദര്‍ തോമര്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്.
ഈ കേസിലാണ് തൊമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി ലഫ്.ഗവര്‍ണറും കേന്ദ്രവുമാണ് അറസ്റ്റിന് പിന്നിലെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.