75 കോടിയുടെ കറന്റു ബില്‍; ഷോക്കടിച്ച് ഗുഡ്ഗാവുകാരന്‍

ശനി, 4 ജൂലൈ 2015 (16:02 IST)
സാധാരണക്കാരനായ ജിതേന്ദര്‍ കുമാറിനു രണ്ട് മാസത്തെ വൈദ്യുതി ഉപയോഗത്തിന് വന്നത്  75 കോടി രൂപയുടെ വൈദ്യുതി ബില്‍. ഹരിയാനയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ നാലിലെ താമസക്കാരനാണു ജിതേന്ദര്‍ കുമാര്‍.  

വീട്ടില്‍ സാധാരണ വൈദ്യുതി ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന  ജിതേന്ദര്‍ കുമാര്‍ വൈദ്യുതി ബില്‍ എങ്ങനെ 75 കോടി രൂപയുടെ ബില്ല് കിട്ടിയെന്ന്  വൈദ്യുതി ഓഫീസില്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
കഴിഞ്ഞ തവണ ലഭിച്ചത് 9000 രൂപയുടെ ബില്ലായിരുന്നു. അതിനുമുമ്പു കിട്ടിക്കൊണ്ടിരുന്നതു ശരാശരി 5000 രൂപയുടേതും.എന്റെ വീടു വിറ്റാല്‍ പോലും 75 കോടി കിട്ടില്ല, പണം അടയ്‌ക്കേണ്ടി വന്നാല്‍ തെരുവിലിറങ്ങി ഭിക്ഷ തെണ്ടേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

വെബ്ദുനിയ വായിക്കുക