ജയലളിതയു‌ടെ ജാമ്യക്കാലാവധി സുപ്രീംകോടതി നീട്ടി നല്‍കി

വ്യാഴം, 18 ഡിസം‌ബര്‍ 2014 (13:05 IST)
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയു‌ടെ ജാമ്യക്കാലാവധി നാലു മാസം കൂടി സുപ്രീംകോടതി നീട്ടി നല്‍കി. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ശിക്ഷയ്ക്കെതിരെ ജയലളിത സമർപ്പിച്ച അപ്പീൽ വേഗത്തിൽ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കർണാടക ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

അപ്പീലിൽ മൂന്നു മാസത്തിനകം തീർപ്പ് കൽപ്പിക്കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീലില്‍ തീരുമാനം പറഞ്ഞത്. ജയലളിതയുടെ അപ്പിലീലിൽ പ്രതിദിന വാദം കേൾക്കുകയും വേണം. അനധികൃത സ്വത്ത് ഇടപാടില്‍ നാലു വർഷം തടവും പിഴയും വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക